നേരം ഏതാണ്ട് രാത്രി പന്ത്രണ്ടു കഴിഞ്ഞു കാണും.....ഞങ്ങൾ എല്ലാം ഉറക്കമാണ്..
വെക്കേഷൻ ആഘോഷിക്കാൻ അച്ഛന്റെ തറവാട്ടു വീട്ടിൽ എത്തിയതാണ്...കുറെ നാളായി അടഞ്ഞു കിടക്കുന്ന ഒരു വീട്..ഭാർഗവി നിലയം പോലെ ഒന്ന് എന്ന് പറഞ്ഞാൽ തെറ്റാവില്ല...തീവണ്ടി കോച്ചുകൾ പോലെ അനേകായിരം മുറികളും തട്ടിൻപുറവും .... ആ മുറികളെല്ലാം അടക്കി വാണ് വവ്വാലും ചിലന്തിയും മാറാലയും മരപ്പട്ടിയും എന്ന് വേണ്ട ഭൂമിയുടെ അവകാശികളായ എല്ലാ ജന്തുക്കളും ഉണ്ട് ഞങ്ങടെ കൂടെ സഹവസിക്കാൻ….പോരാത്തതിന് വൈഫൈയും റേഞ്ച് ഉം ഒന്നും ഇല്ല...ഒരു സെൽഫി എടുത്തു പോസ്റ്റ് പോലും ഇടാൻ വയ്യാത്ത അവസ്ഥ ...എങ്കിലും വർഷത്തിൽ ഒരിക്കൽ
ഉള്ള
ഈ ഒളിച്ചോട്ടം എനിക്ക് ഇഷ്ടമാണ്....ഒന്നിനെയും ഓർത്തു ബേജാർ ആകാതെ നക്ഷത്രം എണ്ണിക്കൊണ്ടിരിക്കാൻ ഇപ്പോഴല്ലാതെ എപ്പോഴാണ് സാധിക്കുക ?
നീണ്ട യാത്രയും അടിച്ചു വാരലും ഒക്കെ ആയി നല്ല ക്ഷീണമായി...കപ്പയും കാന്താരി ചമ്മന്തിയും ഒക്കെക്കൂടെ ചേർത്ത് ഒരു ഊണും കൂടെ കഴിഞ്ഞപ്പോ ഉറങ്ങിയതു അറിഞ്ഞു പോലുമില്ല....എന്നാലും ഉറങ്ങുന്നതിനു മുന്നേ അനിയത്തിയുമായി ഞാൻ ഒരു ശട്ടം കെട്ടി...രാത്രി മുള്ളാൻ പോകാൻ കൂട്ട് വരണം എന്ന്...മുള്ളലിന്റെ അസ്ക്യത അവൾക്കും ഉള്ളതിനാൽ അവളും സമ്മതിച്ചു...കാര്യം വേറൊന്നുമല്ല...തട്ടിന്പുറത്തേക്കുള്ള കോണിപ്പടികൾ ഉള്ള മുറിയിലാണ് ബാത്രൂം...രാവിലെ പോലും ആ മുറി താണ്ടി ഞങ്ങൾ അപ്പുറത്തെ മുറിയിൽ എത്തുന്നത് കണ്ണും അടച്ചു ഒരു ഓട്ടം വച്ച് കൊടുത്തിട്ടാണ്....അപ്പൊ രാത്രി ഒറ്റക്കെങ്ങാൻ പോയാൽ തട്ടിൽ ഒളിച്ചിരിക്കുന്ന പ്രേതം ഇറങ്ങി വന്നാലോ?
അങ്ങനെ സുഖമായി ഉറങ്ങുമ്പോഴാണ് എനിക്ക്
അസ്ക്യത...അടുത്ത് കിടന്ന അനുജത്തിയെ തട്ടിയുണർത്തി...ഉള്ളിൽ അവൾക്കെന്നെ കൊല്ലാൻ തോന്നിക്കാണുമെങ്കിൽ എന്നെയും പിന്നെ വിളിച്ചുണർത്തേണ്ടി വന്നാലോ എന്നോർത്ത് അവൾ മിണ്ടാതെ കൂടെ വന്നു....
ഞങ്ങൾ കോണിപ്പടി മുറിയെ ലക്ഷ്യം വച്ച് നടന്നു...ആ മുറി എത്തുന്നതിനു തൊട്ടു മുൻപുള്ള മുറിയിലെ വെളിച്ചം തെളിയിക്കാൻ പോകുമ്പോഴാണ്......കോണിപ്പടികൾക്കിടയിൽ നിന്ന് ഞങ്ങൾക്ക് നേരെ നോക്കുന്ന ആ ചുവന്ന കണ്ണുകൾ തുറന്നിട്ട ജനാലയിലൂടെയുള്ള നിലാവെളിച്ചത്തിൽ
ഞങ്ങൾ കണ്ടത്...കൈകാലുകൾ വിറങ്ങലിച്ചു പോയി...അച്ഛനെ വിളിക്കാൻ ശബ്ദം പുറത്തേക്കു പോലും വരുന്നില്ല...എന്ത് ചെയ്യണം എന്നറിയാതെ ഞെട്ടി തരിച്ചു നിൽക്കുമ്പോഴാണ് ഒരു മണ്ണെണ്ണ കുപ്പി കാലിൽ തടഞ്ഞത്...മുങ്ങി താഴുന്നവന് കച്ചിത്തുരുമ്പും ആശ്രയം എന്ന പോലെ പതിയെ കുനിഞ്ഞു അത് കൈക്കലാക്കി...അനിയത്തിയുടെ കയ്യും പിടിച്ചു ഞാൻ മുന്നോട്ടു നടന്നു...അവന്റെ
കണ്ണുകൾ ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം...
ഇരുട്ടിന്റെ മറവിൽ ഞങ്ങൾ മുന്നോട്ടു നീങ്ങുകയാണ്....എന്ത് ധൈര്യത്തിലാണ് മുന്നോട്ടു പോകുന്നതെന്ന് നിശ്ചയം ഇല്ല....അയാളും അനങ്ങാതെ ഇരിക്കുകയാണ്...ഞങ്ങൾ അടുത്തെത്തിയാൽ ഉടനെ ചാടി വീഴാം എന്നായിരിക്കും ചിന്ത....
"ആ....."...അയാൾ അലറി വിളിക്കുകയാണ്....ഒരു നിമിഷം തോന്നിയ ധൈര്യത്തിന്റെ പുറത്തു ഞങ്ങൾ മണ്ണെണ്ണ അയാളുടെ കണ്ണിൽ ഒഴിച്ച് കഴിഞ്ഞിരുന്നു....അച്ഛൻ ഉണർന്നു കാണും...ഇത്രയേറെ അയാൾ അലറിയിട്ടും അച്ഛൻ എന്താണ് എഴുനേൽക്കാത്തതു എന്ന് ചിന്തിച്ചു കൊണ്ട് നിൽക്കുമ്പോഴാണ്
പ്രതീക്ഷിക്കാതെ അയാൾ ഞങ്ങൾക്ക് നേരെ പാഞ്ഞടുക്കുന്നത്....കണ്ണ് കാണാൻ വയ്യാതെ മരണ വെപ്രാളത്തിൽ അയാൾ ആക്രോശിച്ചു കൊണ്ട് ഞങ്ങൾക്ക് നേരെ വരുകയാണ്....ഞാൻ പേടിച്ചു നിലവിളിച്ചു...അനിയത്തിയുടെ കൈ പിടിക്കാൻ തിരിയുമ്പോൾ അവളെ കാണുന്നില്ല...അവൾ എവിടെയാണ്?.....
"ആ.."..അയാൾ വീണ്ടും നിലവിളിക്കുകയാണ്.....തൊട്ടപ്പുറത്തെ സ്റ്റോർ മുറിയിൽ നിന്നും ഉലക്കയുമായി ഓടി വന്ന എന്റെ അനിയത്തി അയാളുടെ തല അടിച്ചു പൊളിച്ചു...രക്തം വാർന്നൊലിച്ച അയാൾ ഒരു ചുഴലി രോഗി ആണെന് അപ്പോഴാണ് മനസിലായത്...ഞങ്ങൾക്ക് മുന്നിൽ കിടന്നു അയാൾ പിടഞ്ഞു.... നുരയും പതയും ഒലിച്ചു മരണവെപ്രാളത്തിൽ അയാൾ....
കിട്ടിയ തക്കം നോക്കി ഞങ്ങൾ ആ മുറിയിൽ നിന്ന് രക്ഷപെട്ടു...അയാൾ മരിച്ചു കാണും എന്ന് തന്നെയാണ് തോന്നുന്നത്.....അച്ഛനെ വിളിക്കാൻ ധൈര്യം വരുന്നില്ല…. മുറിയിൽ കയറി വാതിൽ അടച്ചു കുറ്റിയിട്ടു ....ഞങ്ങൾ കട്ടിലിൽ കെട്ടിപിടിച്ചിരുന്നു...ആ ഭയത്തിൽ ഞങ്ങൾ അറിയാതെ ഉറങ്ങി പോയി....
രാവിലെ ജനൽ പാളികളിലൂടെ സൂര്യൻ ഞങ്ങളുടെ കണ്ണുളകിൽ വീണപ്പോൾ ഞെട്ടി ആണ് ഉണർന്നത്...അയാൾ….?? അച്ഛൻ എണീറ്റിട്ടുണ്ടാകുമോ? അയാൾക്കു എന്താണ് പറ്റി കാണുക? അയാൾ ഓടി രക്ഷപെട്ടു? അതോ? മനസ്സാകെ ആടിയുലയുന്നു...ഞാനും അനുജത്തിയും ആ മുറിയിലേക്ക് ഓടി...'അമ്മ അവിടെ നിൽക്കുകയാണ്...തിരിഞ്ഞു ഞങ്ങളെ ഒന്ന് നോക്കി....
വെറും ആസ്തി കൂടം മാത്രമായ ആ എട്ടുകാലിയെ തൂത്തുകൂട്ടി അമ്മ അടുക്കളയിലേക്കു പോയി....
No comments:
Post a Comment